വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിൻ ഹംദാനായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെ(14) യാണ് ജൂൺ 20തിന് വൈകീട്ടോടെ കാണാതായത്.
വൈകുന്നേരം വീട്ടിൽ നിന്നും വീട്ടുകാരോട് പറയാതെ ഇറങ്ങിയ റാദിൻ കുറ്റ്യാടി എത്തിയതായും അവിടെ നിന്ന് മാനന്തവാടിക്ക് ബസ് ടിക്കറ്റ് എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ എത്തിയ ശേഷം അവിടെ അടുത്തുള്ള ഒരു കടയിൽ ബെംഗളൂരു ബസ്സിന്റെ സമയം അന്വേഷിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നു.


ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവിടെ നിന്ന് റാദിൻ ബെംഗളുരുവിലേക്ക് പോയിട്ടുണ്ടാവാം എന്നാണ് പോലീസിന്റെ നിഗമനം. അതിനാൽ അന്വേഷണം ബംഗുളൂരുവിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, വടകര പൊലീസ് സ്റ്റേഷനിലോ, 7034006085, 9961336757 എന്നീ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
Search underway missing Radin Hamdan Ayanchery vatakara